കേരളം

kerala

ETV Bharat / state

വിലക്ക് ലംഘിച്ച് പുതുവത്സരാഘോഷം; തിരുവനന്തപുരം ഫാര്‍മസി കോളജിലെ 40 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് - കേരളത്തിലെ കൊവിഡ് ക്ലസ്റ്റര്‍

കോളജ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികളെ സി.എഫ്.എല്‍.ടി.സികളിലേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷണങ്ങളുള്ള കുട്ടികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധന ഉടന്‍ നടത്തും.

covid Cluster Thiruvananthapuram  Thiruvananthapuram Pharmacy College covid  തിരുവനന്തപുരം ഫാര്‍മസി കോളജില്‍ കൊവിഡ് ക്ലസ്റ്റര്‍  കേരളത്തിലെ കൊവിഡ് ക്ലസ്റ്റര്‍  കൊവിഡ് മൂന്നാം തരംഗം
തിരുവനന്തപുരം ഫാര്‍മസി കോളജില്‍ കൊവിഡ് ക്ലസ്റ്റര്‍

By

Published : Jan 12, 2022, 3:21 PM IST

തിരുവനന്തപുരം:ഫാര്‍മസി കോളജില്‍ 40 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് ലക്ഷണം പ്രകടമാക്കിയിട്ടുണ്ട്. ഇതോടെ കോളജ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികളെ സി.എഫ്.എല്‍.ടി.സികളിലേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധന ഉടന്‍ നടത്തും.

കോളജില്‍ വിദ്യാര്‍ഥികള്‍ പുതുവത്സരാഘോഷത്തിനായി ഒത്തുകൂടിയിരുന്നു. അധികൃതരുടെ നിര്‍ദേശത്തെ അവഗണിച്ചാണ് വിദ്യാര്‍ഥികള്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. പുതുവത്സരാഘോഷത്തിന് ശേഷം കോളജില്‍ ക്ലാസുകള്‍ നടന്നിരുന്നു. ഇതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് കൊവിഡ് പടര്‍ന്നത്.

Also Read: India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷത്തിലേക്ക് ; 1,94,720 പേര്‍ക്ക് കൂടി രോഗബാധ

ഇത്രയും വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ കോളജിനെ ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. രോഗലക്ഷണങ്ങളുള്ളവരെ ആദ്യ പരിശോധന നടത്തും. പിന്നീട് സമ്പര്‍ക്കത്തില്‍ വന്നവരെ മുഴുവന്‍ പരിശോധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളിലാണ് ഫാര്‍മസി കോളജും പ്രവര്‍ത്തിക്കുന്നത്. ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.

ABOUT THE AUTHOR

...view details