തിരുവനന്തപുരം: ആറ്റിങ്ങലിൽ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് സി.എഫ്.എല്‍.ടി സ്ഥാപിച്ചത്. ആറ്റിങ്ങൽ ഗവ. സ്പോർട്ട്സ് ഹോസ്‌റ്റലിലാണ് 15ം-ഓളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കിയത്. നഗരസഭ ആരോഗ്യവിഭാഗത്തിന്‍റേയും ആറ്റിങ്ങൽ ടൗൺ ഡി.വൈ.എഫ്.ഐ വളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് കെട്ടിടം ശുചീകരിച്ച് ചികിൽസക്കാവശ്യമായ സാഹചര്യം ഒരുക്കിയത്. വലിയകുന്ന് താലൂക്കാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്.
ആറ്റിങ്ങലിൽ കൊവിഡ് ഫസ്റ്റ് ലെന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിച്ചു - Attigal
ആറ്റിങ്ങൽ ഗവ. സ്പോർട്ട്സ് ഹോസ്‌റ്റലിലാണ് നൂറ്റൻപതോളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കിയത്.
ആറ്റിങ്ങലിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു
രോഗികളുടെ എണ്ണത്തിൽ വരുന്ന വർധന അനുസരിച്ച് പുതിയ കേന്ദ്രങ്ങൾ തുറക്കാനും നഗരസഭ സജ്ജമാണെന്ന് ചെയർമാൻ എം.പ്രദീപ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കൂടാതെ ഇങ്ങനെയുള്ള കേന്ദ്രങ്ങളിൽ നഗരസഭയുടെ മോണിറ്ററിംഗ് കമ്മിറ്റിയുടെ സേവനവും ലഭ്യമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് പറഞ്ഞു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി, അഭിനന്ദ്, ജയൻ, അജി, ഡി.വൈ.എഫ്.ഐ വളണ്ടിയർമാരായ വിഷ്ണുചന്ദ്രൻ, പ്രശാന്ത്, സംഗീത്, അനസ്, ശങ്കർ, സംഗീത്, ചിഞ്ചു, അഖിൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.