തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് (ജൂലൈ 30) കേരളത്തിൽ എത്തും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എസ്.കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും.
കൊവിഡ് വ്യാപനം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ - kerala covid
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 37 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
കൊവിഡ്;കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 37 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വീണ്ടും വിദഗ്ധ സംഘത്തെ നിയോഗിച്ചത്. അതിനിടെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തിന് മുകളിലെത്തി. 13.53 ശതമാനമാണ് വ്യാഴാഴ്ചത്തെ ടിപിആർ.
also read:ശബരിമല നിറപുത്തരി ആഗസ്റ്റ് 16ന്