കേരളം

kerala

ETV Bharat / state

ആശങ്കയേറുന്നു; 702 കൊവിഡ് രോഗികൾ കൂടി

covid breaking  കൊവിഡ് കേരളം  കൊറോണ വൈറസ് ബാധ  covid cases kerala
covid breaking

By

Published : Jul 27, 2020, 6:04 PM IST

Updated : Jul 27, 2020, 8:28 PM IST

17:27 July 27

കേരളത്തിൽ ഇതുവരെ 19,727 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം 10,054 രോഗികൾ ഇതിനോടകം സുഖം പ്രാപിച്ചു. 9,611 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന് 702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 75 പേർ വിദേശത്ത് നിന്നെത്തിയവരും 97 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 745 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 483 പേർക്കും രോഗം ബാധിച്ചു. രണ്ട് പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. 43 ആരോഗ്യപ്രവർത്തകർക്ക് കൂടി പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കേരളത്തിൽ ഇതുവരെ 19,727 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം 10,054 രോഗികൾ ഇതിനോടകം സുഖം പ്രാപിച്ചു. 9,611 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് 161 പേര്‍ക്ക് കൂടി മഹാമാരി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി 61 വയസുള്ള മുഹമ്മദ്, കോട്ടയം സ്വദേശി 85 വയസുള്ള ഔസേപ്പ് ജോർജ്ജ് എന്നിവർക്കാണ് വൈറസ് ബാധിച്ച് ഒടുവിൽ ജീവഹാനി സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. മരിച്ചവരിൽ 39 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ജീവഹാനി സംഭവിച്ചതിൽ കൂടുതലും പുരുഷന്മാരാണ്. പത്ത് വയസിന് താഴെയുള്ള ഒരു മരണവും സംഭവിച്ചു. മരിച്ചവരുടെ പരിശോധന ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. 

തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ (11) റിപ്പോർട്ട് ചെയ്‌തത്. പാറശാല, പൊഴിയൂർ മേഖലകൾ ആശങ്ക വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഏറ്റവും കുറവ് രോഗികൾ റിപ്പോർട്ട് ചെയ്‌തത് എറണാകുളം ജില്ലയിലാണ്. മലപ്പുറം - 86, ഇടുക്കി - 70, കോഴിക്കോട് - 68, കോട്ടയം- 59, പാലക്കാട് - 41, തൃശൂര്‍ - 40, കണ്ണൂര്‍ - 38, കാസര്‍കോട് - 38, ആലപ്പുഴ - 30, കൊല്ലം - 22, പത്തനംതിട്ട - 17, വയനാട് - 17, എറണാകുളം - 15 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുളള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,417 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സംസ്ഥാനത്താകെ 1,55,148 പേർ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതിൽ 9,397 പേര്‍ വീടുകളിലാണ്. ഇന്ന് 1,237 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ 495 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുകയാണ്. കണ്ണൂരിൽ 23 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചു. തലശേരി കൺട്രോൾ റൂം എസ്‌ഐക്ക് ഉൾപ്പെടെ കണ്ണൂരിൽ നാല് പൊലീസുകാർക്കാണ് രോഗം പടർന്നത്. ഇടുക്കിയിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്ക് ഇന്ന് റിപ്പോർട്ട് ചെയ്‌തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും രോഗം വ്യാപിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. നിലവിൽ 101 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി പ്രത്യേക ഐസിയു സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Last Updated : Jul 27, 2020, 8:28 PM IST

ABOUT THE AUTHOR

...view details