കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്

covid cases kerala  covid kerala  covid positive  കൊവിഡ് പോസിറ്റീവ്
കൊവിഡ്

By

Published : Apr 9, 2020, 6:10 PM IST

Updated : Apr 9, 2020, 8:32 PM IST

17:43 April 09

ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 258 ആയി

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 12 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കണ്ണൂർ നാല്, കാസർകോട് നാല്, മലപ്പുറം രണ്ട്, കൊല്ലം, തിരുവനന്തപുരം, ജില്ലകളിൽ ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായത്. 357 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 13 പേർക്ക് രോഗം ഭേദമായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 258 ആയി. സംസ്ഥാനത്താകെ 1,36,195 പേരാണ് കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,35,472 വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

സംസ്ഥാനത്തിന് ഇന്ന് അഭിമാനമുള്ള ദിവസമെന്ന് മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച എട്ട് വിദേശികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞു. എഴുപത് വയസിന് മുകളിൽ ഉള്ളവരും രോഗവിമുക്തരായെന്നത് ആരോഗ്യവകുപ്പിന്‍റെ നേട്ടമാണ്. കാസർകോട് ജില്ലയിലുള്ള രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കും. ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് തടയാൻ ആവശ്യമെങ്കിൽ ആകാശമാർഗം ഉപയോഗിക്കും. ആർസിസി രോഗികൾക്ക് അതാത് പ്രദേശങ്ങളിൽ ചികിത്സ ഉറപ്പാക്കും. നാല് ദിവസത്തിനുള്ളിൽ നാല് ലാബുകളിൽ കൂടി തുറക്കും. എല്ലാ ജില്ലകളിലും ലാബ് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാനത്തിന്‍റെ വായ്‌പാ പരിധി അഞ്ച് ശതമാനമായി ഉയർത്തണമെന്നും പ്രത്യേക പകർച്ചവ്യാധി പ്രതിരോധ ഫണ്ട് നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

ഉത്സവസമയമായതിനാൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. സുരക്ഷിതരായി എന്ന തോന്നൽ ലോക്‌ഡൗൺ ലംഘിക്കാൻ ഇടയാക്കരുത്. ആത്മവിശ്വാസം നല്ലതുതന്നെ, എന്നാൽ ജാഗ്രത കൈവിടാനായിട്ടില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. 47,000 സൗജന്യ ഭക്ഷ്യകിറ്റുകൾ ഇന്ന് വിതരണം ചെയ്‌തു. പത്തനംതിട്ടയിൽ തെരുവിൽ കഴിയുന്നവരുടെ ഭക്ഷണം മുടങ്ങിയത് കളക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിച്ചു. പെൻഷൻ കിട്ടാത്ത കയർ, ലോട്ടറി, തയ്യൽ, ആഭരണ, ഈറ്റ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകും. ഒന്നരലക്ഷം മത്സ്യത്തൊഴിലാളികൾക്ക് 2,000 രൂപ വരെ നൽകും. മത്സ്യം വീടുകളിലെത്തിച്ച് വിൽപന നടത്തുന്ന സ്ത്രീകളെ തടയരുത്. അവർക്ക് പാസ് ഹാർബറിൽ നിന്ന് പാസ് നിഷേധിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പുസ്‌തക കടകൾ ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കും. വളം, വിത്ത്, കീടനാശിനി ലഭിക്കുന്ന കടകൾ എന്നിവ രാവിലെ ഏഴ് മുതൽ 11 മണി വരെ തുറക്കാം. ഈസ്റ്റർ, വിഷു ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. ബാങ്കുകൾ ഈ അവസരത്തിൽ ജപ്‌തി നടപടികളുമായി മുന്നോട്ട് പോകുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം നടപടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Last Updated : Apr 9, 2020, 8:32 PM IST

ABOUT THE AUTHOR

...view details