കേരളം

kerala

ETV Bharat / state

വി മുരളീധരന്‍റെ ശ്രമം രാഷ്‌ട്രീയ ദുഷ്‌ടലാക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - central minister v Muraleedharan

കേരള മാതൃക എന്താണെന്ന് പഠിച്ച് മനസിലാക്കി പ്രവർത്തിക്കുകയാണ് രാജ്യത്തോട് കൂറുണ്ടെങ്കിൽ മുരളീധരൻ ചെയ്യേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേന്ദ്രമന്ത്രി മുരളീധരന്‍  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  കൊവിഡ് ബാധ  കേന്ദ്രമന്ത്രി വി.മുരളീധരന്‍  കേരള മാതൃക  kadakampally surendran  central minister v Muraleedharan  kerala covid cases
കേന്ദ്രമന്ത്രി മുരളീധരന്‍റെ ശ്രമം രാഷ്‌ട്രീയ ദുഷ്‌ടലാക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Apr 29, 2020, 1:31 PM IST

തിരുവനന്തപുരം: സർക്കാരിന്‍റെ അമിത ആത്മവിശ്വാസം കൊണ്ടാണ് ഇടുക്കിയിലും കോട്ടയത്തും വീണ്ടും കൊവിഡ് ബാധയുണ്ടായതെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തും മുംബൈയും ഡൽഹിയും കൊവിഡ് ബാധിതരെ കൊണ്ട് നിറയുകയാണ്. എന്നാൽ അതുകാണാതെ കേരളത്തിന്‍റെ കുറവ് കണ്ടുപിടിക്കാനുള്ള മുരളീധരന്‍റെ ശ്രമം രാഷ്‌ട്രീയ ദുഷ്‌ടലാക്കാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി മുരളീധരന്‍റെ ശ്രമം രാഷ്‌ട്രീയ ദുഷ്‌ടലാക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

യാഥാർഥ്യത്തോടുകൂടിയ സമീപനമാണ് മുരളീധരനെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർക്ക് വേണ്ടത്. മന്ത്രി മൂന്നാംകിട രാഷ്‌ട്രീയക്കാരെ പോലെ തരംതാഴരുത്. ലോകവും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ കൊവിഡ് പ്രതിരോധ മാതൃകയെ പ്രശംസിക്കുന്നു. കേരള മാതൃക എന്താണെന്ന് പഠിച്ച് മനസിലാക്കി പ്രവർത്തിക്കുകയാണ് രാജ്യത്തോട് കൂറുണ്ടെങ്കിൽ മുരളീധരൻ ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇടുക്കിയും കോട്ടയവും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details