തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗത്തിലെ അതിതീവ്രവ്യാപനം കുറയുന്നതായി ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍. പ്രതിദിന രോഗികളുടെ എണ്ണം അന്‍പത്തിഅഞ്ചായിരമായിരുന്നത് പകുതിയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. ജനുവരി 25നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്.
55,475 പേര്‍ക്കാണ് ജനുവരി 25ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍.
ജനുവരി 25 - 55475
ജനുവരി 26 - 49771
ജനുവരി 27 - 51739
ജനുവരി 28 - 54537
ജനുവരി 29 - 50812
ജനുവരി 30 - 51570
ജനുവരി 31 - 42154
എന്നിങ്ങനെയാണ് ജനുവരി മാസത്തിലെ അവസാന ആഴ്ചയിലെ കൊവിഡ് കണക്ക്. കൊവിഡിന്‍റെ അതിതീവ്ര വ്യാപനം നടന്ന സമയവും ഇത് തന്നെയാണ്. ഫെബ്രുവരിയായതോടെ ആദ്യ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് അന്‍പതിനായിരത്തിന് മുകളിലായിരുന്നെങ്കിലും തുടര്‍ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞ് ഇരുപത്തിയാറായിരമായി.
ഫെബ്രുവരി 1 - 51,887
ഫെബ്രുവരി 2 - 52,199
ഫെബ്രുവരി 3 - 42,667
ഫെബ്രുവരി 4 - 38,684
ഫെബ്രുവരി 5 - 33,538
ഫെബ്രുവരി 6 - 26,729
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 30.34 ആണ് ഇന്നലെ സംസ്ഥാനത്തെ ടിപിആര്‍
ജനുവരി 25 - 49.41
ജനുവരി 26 - 48.06
ജനുവരി 27 - 45.26
ജനുവരി 28 - 47.06
ജനുവരി 29 - 45.79
ജനുവരി 30 - 49.89
ജനുവരി 31 - 42.41
ഫെബ്രുവരി 1 - 42.86
ഫെബ്രുവരി 2 - 41.89
ഫെബ്രുവരി 3 - 37.24
ഫെബ്രുവരി 4 - 32.10
ഫെബ്രുവരി 5 - 32.63
ഫെബ്രുവരി 6 - 30.34
രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും മരണ നിരക്കില്‍ വര്‍ദ്ധന ആശങ്കയാണ്. കണക്കുകളില്‍ വ്യക്തത വരുത്താതെ മരണസംഖ്യ കുറവാണെന്ന് പ്രചരിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 58,255 മരണങ്ങള്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. അറുപത് വയസിന് മുകളില്‍ പ്രയമുള്ള 24,975 പേരും 40നും 60നും ഇടയില്‍ പ്രായമുള്ള 6,618 പേരും കൊവിഡ് മൂലം മരിച്ചു.
18നും 40നും ഇടയില്‍ പ്രയമുള്ള 1,207 പേരും 17ന് താഴെ പ്രായമുള്ള 102 പേരും മരിച്ചതായാണ് കണക്ക്. മൂന്നാം തരംഗത്തില്‍ പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്.