തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരമാണിത്. ശ്രദ്ധ പാളിയാൽ രോഗികളുടെ സംഖ്യ വലുതാകും. അങ്ങനെ ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി
ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരമാണിത്. ശ്രദ്ധ പാളിയാൽ രോഗികളുടെ സംഖ്യ വലുതാകും. അങ്ങനെ ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി
എല്ലാവരും സഞ്ചരിക്കുന്ന സ്ഥലം സമയങ്ങൾ എന്നിവ രേഖപ്പെടുത്തി വയ്ക്കാൻ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. രോഗികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് ചികിത്സയ്ക്ക് സൗകര്യം ഒരുക്കാൻ പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി തയ്യറാക്കിയിട്ടുണ്ട്. പ്ലാൻ എയിൽ എല്ലാ ജില്ലകളിലും 29 കൊവിഡ് ആശുപത്രികൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ 8537 കിടക്കകളും 872 ഐ സി യു കിടക്കകൾ,482 വെന്‍റിലേറ്ററുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.