തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. 226 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. വട്ടിയൂര്‍കാവ്, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനുകളിലെ മൂന്ന് പൊലീസുകാര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരകീരിച്ചു.
തിരുവനന്തപുരത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു - containment
226 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
ഇന്ന് 1,362 പേര്‍ നിരീക്ഷണത്തിലായി. രോഗ ലക്ഷണങ്ങളുമായി 333 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 66 പേര്‍ രോഗമുക്തി നേടി. ആകെ 20,469 പേര്‍ ജില്ലയില്‍ നീരീക്ഷണത്തിലാണ്. ജില്ലയിലെ തീരമേഖലകളെ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്‍റ് സോണില്‍ പെടുത്തി ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തില്‍ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ സ്‌റ്റോക്ക് സ്വീകരിക്കാം. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇന്നലെ തലസ്ഥാനത്ത് 151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.