കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 28,469 പേര്‍ക്ക് കൂടി കൊവിഡ്

covid Breaking  covid Breaking  സംസ്ഥാനത്ത് 28,469 പേര്‍ക്ക് കൂടി കൊവിഡ്  ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞു.  കൊവിഡ് വാർത്തകൾ  കേരളത്തിലെ കൊവിഡ് കണക്കുകൾ
28,469 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Apr 25, 2021, 6:04 PM IST

Updated : Apr 25, 2021, 7:21 PM IST

17:30 April 25

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് 28,469 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8122 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകള്‍ പരിശോധിച്ചു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞു. 2,18,893 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുളളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.

എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍കോട് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4444, കോഴിക്കോട് 3946, മലപ്പുറം 2951, തൃശൂര്‍ 2847, കോട്ടയം 2552, തിരുവനന്തപുരം 1765, കണ്ണൂര്‍ 1619, പാലക്കാട് 666, ആലപ്പുഴ 1301, കൊല്ലം 1196, പത്തനംതിട്ട 804, ഇടുക്കി 828, കാസര്‍കോട് 743, വയനാട് 656 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തൃശൂര്‍ 8, തിരുവനന്തപുരം 7, കാസര്‍കോട് 4, കോട്ടയം, എറണാകുളം 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 861, കൊല്ലം 674, പത്തനംതിട്ട 303, ആലപ്പുഴ 675, കോട്ടയം 538, ഇടുക്കി 247, എറണാകുളം 1002, തൃശൂര്‍ 769, പാലക്കാട് 375, മലപ്പുറം 754, കോഴിക്കോട് 1099, വയനാട് 199, കണ്ണൂര്‍ 356, കാസര്‍കോട് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 19,565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 547 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Apr 25, 2021, 7:21 PM IST

ABOUT THE AUTHOR

...view details