കേരളം

kerala

ETV Bharat / state

ഏഴായിരം കടന്ന് കൊവിഡ് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 7871 പുതിയ രോഗികൾ - കൊവിഡ്

കൊവിഡ് കേരളം  kerala covid updates  കേരളത്തിലെ കൊവിഡ് കണക്കുകൾ  ഏഴായിരം കടന്നു കൊവിഡ് രോഗികൾ  കൊവിഡ്  തിരുവനന്തപുരം
വീണ്ടും ഏഴായിരം കടന്നു കൊവിഡ് രോഗികൾ

By

Published : Oct 6, 2020, 6:04 PM IST

Updated : Oct 6, 2020, 7:47 PM IST

17:20 October 06

4981 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  6910പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 640 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4981 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 87738 ആയി. 1,54,092 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകള്‍ പരിശോധിച്ചു.  

25 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്‍റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന്‍ (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 884 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (989), കൊല്ലം (845), പത്തനംതിട്ട (330), ആലപ്പുഴ (424), കോട്ടയം (427), ഇടുക്കി (56), എറണാകുളം (837), തൃശൂര്‍ (757), പാലക്കാട് (520), മലപ്പുറം (854), കോഴിക്കോട് (736), വയനാട് (135), കണ്ണൂര്‍ (545), കാസര്‍കോട് (416) എന്നിങ്ങനെയാണ് ഇന്ന് വിവിധ ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരം (892), കൊല്ലം (833), പത്തനംതിട്ട (180), ആലപ്പുഴ (406), കോട്ടയം (424), ഇടുക്കി (24), എറണാകുളം (688), തൃശൂര്‍ (733), പാലക്കാട് (293), മലപ്പുറം (793), കോഴിക്കോട് (691), വയനാട് (124), കണ്ണൂര്‍ (398), കാസര്‍കോട് (393) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം (16), കാസര്‍കോട് (5), എറണാകുളം (11), കണ്ണൂര്‍ (32), തൃശൂര്‍ (12), മലപ്പുറം (5), കോഴിക്കോട് (8), കോട്ടയം (2), ആലപ്പുഴ (0), വയനാട് (2), പത്തനംതിട്ട (13), കൊല്ലം (2), പാലക്കാട് (3) എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.  

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (850), കൊല്ലം (485), പത്തനംതിട്ട (180), ആലപ്പുഴ (302), കോട്ടയം (361), ഇടുക്കി (86), എറണാകുളം (337), തൃശൂര്‍ (380), പാലക്കാട് (276), മലപ്പുറം (541), കോഴിക്കോട് (628), വയനാട് (102), കണ്ണൂര്‍ (251), കാസര്‍കോട് (202) എന്നിവിടങ്ങളിലാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.  

വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീടുകളിലും 29,391  പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ32,63,691സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,09,482 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Oct 6, 2020, 7:47 PM IST

ABOUT THE AUTHOR

...view details