തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗ വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. അതു കൊണ്ട് തന്നെ നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് കൂടിയാലോചനകൾ നടക്കുകയാണ്. വ്യാപനം കൂടുതലുള്ള ജില്ലകളിൽ മാത്രം നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിർദേശം. ഇക്കാര്യങ്ങൾ സംബന്ധിച്ച് ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാം.
സംസ്ഥാനത്ത് നിരോധനാജ്ഞ ഇന്ന് അവസാനിക്കും; മിക്കയിടത്തും നീട്ടിയേക്കില്ല - Covid 144
ആദ്യം ഒക്ടോബർ 30 വരെ ആയിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത് എന്നാൽ രോഗവ്യാപനം കുറയാത്തതിനെ തുടർന്ന് ഈ മാസം 15 വരെ നീട്ടുകയായിരുന്നു.
രോഗവ്യാപനം രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 45 ദിവസമായി സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുണ്ട്. ആദ്യം ഒക്ടോബർ 30 വരെ ആയിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത് എന്നാൽ രോഗവ്യാപനം കുറയാത്തതിനെ തുടർന്ന് ഈ മാസം 15 വരെ നീട്ടുകയായിരുന്നു. നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമായി നടക്കുന്നത് കൂടി പരിഗണിച്ചാവും തീരുമാനം. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്.