കേരളം

kerala

ETV Bharat / state

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശനങ്ങളും; ഡോ: മൃണാള്‍ സംസാരിക്കുന്നു

സാധാരണ നിലയില്‍ കുട്ടികളില്‍ കൊവിഡ് ഗുരുതരമാകാറില്ല. ചുരുക്കം ചിലപ്പോള്‍ മാത്രമാണ് സ്റ്റിറോയിഡ് അടക്കമുള്ളവ ചികിത്സക്കായി ഉപയോഗിക്കേണ്ടി വരിക. കൊവിഡ് വരാതിരിക്കാനുള്ള ജാഗ്രത തന്നെയാണ് വേണ്ടത്.

covid and post covid syndromes  covid problems in children  post covid problems in children  covid syndromes in children  multi system inflamtory syndrome  മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം  കുട്ടികളിലെ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം  കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശനങ്ങളും  കുട്ടികളിലെ കൊവിഡ്
കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശനങ്ങളും; ഡോ:മൃണാള്‍ സംസാരിക്കുന്നു

By

Published : Sep 2, 2021, 2:28 PM IST

തിരുവനന്തപുരം:കൊവിഡിന്‍റെ മൂന്നാം തരംഗത്തിന്‍റെ സാധ്യത വളരെയേറെയാണ്. കുട്ടികളെയാകും മൂന്നാം തരംഗം കൂടുതൽ ബാധിക്കുകയെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കൊവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോൾ കുട്ടികളിൽ കൊവിഡ് ചെറുക്കാനും കൊവിഡാനന്തരം കുട്ടികൾക്ക് നൽകേണ്ട ശ്രദ്ധയെക്കുറിച്ചും എസ്.യു.ടി ആശുപത്രി കൊവിഡ് നോഡൽ ഓഫിഡർ ഡോ.മൃണാൾ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

മുതിര്‍ന്നവര്‍ വാക്‌സിന്‍ എടുത്തതിനാല്‍ മൂന്നാം തരംഗത്തില്‍ കൊവിഡ് വരാന്‍ കൂടുതല്‍ സാധ്യത കുട്ടികളിലാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പനി തന്നെയാണ് കുട്ടികളിലെ പ്രധാന ലക്ഷണം. എന്നാല്‍ എല്ലാ പനിയും കൊവിഡ് ആകണമെന്നില്ലെന്ന് ഡോ.മൃണാൾ പറയുന്നു.

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശനങ്ങളും; ഡോ:മൃണാള്‍ സംസാരിക്കുന്നു

അഞ്ച് ദിവസത്തിലധികം പനി നീണ്ടു നില്‍ക്കുകയാണെങ്കിലും ചുമയും ശ്വാസമുട്ടലും അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വേഗത്തില്‍ ചികിത്സ തേടുക. സാധാരണ നിലയില്‍ കുട്ടികളില്‍ കൊവിഡ് ഗുരുതരമാകാറില്ല. ചുരുക്കം ചിലപ്പോള്‍ മാത്രമാണ് സ്റ്റിറോയിഡ് അടക്കമുള്ളവ ചികിത്സക്കായി ഉപയോഗിക്കേണ്ടി വരിക. കൊവിഡ് വരാതിരിക്കാനുള്ള ജാഗ്രത തന്നെയാണ് വേണ്ടത്.

കുട്ടികളിലെ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം

കൊവിഡാനന്തരം അപൂര്‍വമായി കുട്ടികള്‍ക്കിടയില്‍ കാണുന്ന ആരോഗ്യ പ്രശ്‌നമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം. ഒരു ലക്ഷത്തില്‍ ഒരു കുട്ടിക്കായിരിക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുക. കൊവിഡ് വൈറസിനെതിരായ പ്രതിരോധ ആന്‍റീ വൈറസിന്‍റെ പ്രവര്‍ത്തനം കൂടുതലാകുന്നതാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം.

ഇത് കുട്ടികളുടെ ശ്വാസകോശം, ഹൃദയം, കരള്‍ എന്നവിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിവേഗം ചികിത്സിക്കാന്‍ കഴിയുന്ന രോഗമാണിത്. പൊതുവേ കാണുന്ന രോഗലക്ഷണങ്ങള്‍ വയറു വേദന, ത്വക്കില്‍ കാണുന്ന തിണര്‍പ്പ്, പനി തുടങ്ങിയവയാണ്. അത്തരം രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കണം.

ABOUT THE AUTHOR

...view details