കേരളം

kerala

ETV Bharat / state

കേന്ദ്ര സർക്കാരിന്‍റെ യാത്ര വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി - Assembly passed a resolution

കൊവിഡ് 19 ഇല്ലെന്ന് കാണിക്കുന്ന വൈദ്യ പരിശോധ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ സർക്കുലറിൽ പറയുന്നുത് . എന്നാൽ കേന്ദ്ര സർക്കാരിന്‍റെ ഇത്തരം നടപടി മനുഷ്യത്വ രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

travel ban of the central government  നിയമസഭയിൽ പ്രമേയം പാസ്സാക്കി  Covid 19  Assembly passed a resolution  തിരുവന്തപുരം വാർത്തകൾ
കൊവിഡ് 19; കേന്ദ്ര സർക്കാരിന്‍റെ യാത്ര വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി

By

Published : Mar 12, 2020, 12:38 PM IST

Updated : Mar 12, 2020, 12:57 PM IST

തിരുവനന്തപുരം:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്‍റെ യാത്ര വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി. മലയാളികളടക്കമുള്ള ഇന്ത്യാക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് പ്രമേയം സഭ ഐക്യകണ്ഠേന പാസാക്കിയത്. ചൈനയിലെ വുഹാനിൽ നിന്നും കൊവിഡ് 19നെ തുടർന്ന് നാട്ടിലെത്തിയവർക്കായി മെഡിക്കൽ പരിശോധന സൗകര്യമൊരുക്കിയിരുന്നു. എന്നാൽ നിലവിൽ ഇറ്റലി, കൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ കൊവിഡ് 19 ഇല്ലെന്ന് കാണിക്കുന്ന വൈദ്യ പരിശോധ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ സർക്കുലറിൽ പറയുന്നുത്. കേന്ദ്ര സർക്കാരിന്‍റെ ഇത്തരം നടപടി മനുഷ്യത്വ രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ യാത്ര വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി

സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭ ബഹിഷ്കരിച്ചിരുന്നു. പി.സി. ജോർജ് മാത്രമാണ് പുറത്തു നിന്ന് പ്രമേയത്തെ പിന്തുണച്ചത്. അതേസമയം, കൊവിഡ് 19 ഇടത് സർക്കാരിന് അനുകൂലമാകുമെന്ന കോൺഗ്രസ് ഭാരവാഹി യോഗത്തിന്‍റെ പ്രസ്താവന സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു.

നാട്ടിലെത്താനാകാതെ ഇറ്റലിയിൽ കഴിയുന്നവരുടെ ജീവിതം ബുദ്ധിമുട്ടിലാണെന്നും കേന്ദ്ര സർക്കാരിന്‍റെ സർക്കുലറിനെത്തുടർന്ന് തന്‍റെ കുടുംബത്തിനടക്കം ഇറ്റലിയിൽ നിന്നും നാട്ടിലെത്താനാകാത്ത അവസ്ഥയാണെന്നും മുഹമ്മദ് മുഹ്സിൻ നിയമസഭയെ അറിയിച്ചു. കൂടാതെ വിദേശത്ത് ജോലിക്ക് കൃത്യ സമയത്ത് തിരികെയെത്താൻ കഴിയാതെ വിഷമിക്കുന്നവർക്ക് വിസാ കാലാവധി നീട്ടി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു.

Last Updated : Mar 12, 2020, 12:57 PM IST

ABOUT THE AUTHOR

...view details