തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിന് സർക്കാർ നിർദേശിച്ച മുന്‍കരുതലൊരുക്കി മദ്യവില്‍പന കേന്ദ്രങ്ങൾ. മദ്യ വില്‍പന കേന്ദ്രങ്ങളിൽ കൈ കഴുകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ വരി നിൽക്കുന്നവർക്ക് കൈ വൃത്തിയാക്കാൻ സാനിറ്റൈസറുകളും നൽകുന്നുണ്ട്. ക്യൂ നിൽക്കുന്നവർ കൃത്യമായ അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സുരക്ഷ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. തിരക്ക് ഒഴിവാക്കാൻ കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
കൊവിഡ് 19നെതിരെ മുൻകരുതലുമായി മദ്യ വില്‍പന കേന്ദ്രങ്ങള്‍
മദ്യവില്‍പന കേന്ദ്രങ്ങളില്‍ ക്യൂ നിൽക്കുന്നവർ കൃത്യമായ അകലം പാലിക്കുന്നതിന് സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു
കൊവിഡ് 19നെതിരെ മുൻകരുതലുകളൊരുക്കി മദ്യവില്‍പന കേന്ദ്രങ്ങൾ
കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുക, വ്യക്തികൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നിർദേശങ്ങൾ രോഗവ്യാപനത്തെ തടയാനായി സര്‍ക്കാര്‍ നൽകിയിരുന്നു. തുടർന്ന് നിരവധി പേരെത്തുന്ന മദ്യവില്‍ന കേന്ദ്രങ്ങളിലെ സുരക്ഷാ ഭീഷണി ചർച്ചയായിരുന്നു. മദ്യവില്‍പന കേന്ദ്രങ്ങൾ അടച്ചിടണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ ആവശ്യമായ മുൻകരുതലൊരുക്കി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം.