പൊലീസിന് മാസ്കും സാനിറ്റൈസറും നല്‍കും - Covid 19
കൊവിഡ്19ന്‍റെ പശ്ചാത്തലത്തില്‍ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും മാസ്കും സാനിറ്റൈസറും നല്‍കാന്‍ ഉത്തരവ്
കൊവിഡ് 19; പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും സാനിറ്റൈസറും നൽകാൻ നിർദേശം
തിരുവനന്തപുരം:കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും ഹാൻഡ് സാനിറ്റൈസറും നൽകാൻ ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ നിർദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും മാസ്ക്ക് നൽകാനാണ് നിർദേശം. കൊവിഡ് വൈറസ് ബാധ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥരും പാലിക്കണം. പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന് ജനമൈത്രി പോലീസിന്‍റെ സേവനം ഉപയോഗിക്കാനും നിർദേശമുണ്ട്.
Last Updated : Mar 9, 2020, 3:16 PM IST