തിരുവനന്തപുരം:കൊവിഡ് 19 ഭീതിയെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമര കേന്ദ്രങ്ങൾ കൈ ഒഴിഞ്ഞ് സമരക്കാർ. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന ഷഹീൻ ബാഗ് ഐക്യദാർഢ്യ സമരം നിർത്തിവയ്ക്കാൻ സമരസമിതി അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. അതിനാൽ തന്നെ ആൾക്കൂട്ടം ഇല്ലാത്ത സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ഷഹീൻ ബാഗ് ഐക്യദാർഢ്യ സമരസമിതി അംഗം തുഷാര വ്യക്തമാക്കി.
കൊവിഡ് 19; സെക്രട്ടറിയേറ്റിന് മുന്നിലെ സമര കേന്ദ്രങ്ങൾ ഒഴിഞ്ഞ് സമരക്കാർ
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന ഷഹീൻ ബാഗ് ഐക്യദാർഢ്യ സമരം നിർത്തിവയ്ക്കാൻ തീരമാനിച്ചു. എന്നാൽ, വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള സമരം തുടരും.
കൊവിഡ് 19
അതേ സമയം, വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള വാളയാർ സമരസമിതിയുടെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ആർ നീലകണ്‌ഠൻ പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം ഗൗരവമായി കാണുന്നതായും അദ്ദേഹം അറിയിച്ചു. കൊവിഡ് 19നെതിരെയുള്ള മുൻകരുതലിന്‍റെ ഭാഗമായി പൊതുപരിപാടികൾ മാറ്റിവെക്കാൻ സർക്കാരും രാഷ്‌ട്രീയ പാർട്ടികളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Last Updated : Mar 11, 2020, 10:00 PM IST