തിരുവനന്തപുരം: കൊവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പൗരനെയും ഭാര്യയേയും കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ നിന്നും കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ പോസിറ്റീവ് പരിശോധനാ ഫലം വന്നപ്പോൾ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കും മുമ്പ് കടന്നുകളയുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം എറണാകുളത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
വിദേശിയേയും ഭാര്യയേയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി - കൊവിഡ് ഐസൊലേഷന്‍
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം എറണാകുളത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
വിദേശിയെയും ഭാര്യയെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും ജാഗ്രത പാലിക്കണം. ആരും രോഗവിവരം മറച്ചുവെക്കരുതെന്നും ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടാൽ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated : Mar 15, 2020, 3:13 PM IST