കേരളം

kerala

ETV Bharat / state

KERALA COVID CASES: 20,452 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 18,394 - കൊവിഡ് 19 കേരള

COVID 19 KERALA UPDATE  COVID 19  kerala covid  കേരള കൊവിഡ്  കൊവിഡ് 19 കേരള  കൊവിഡ് 19
KERALA COVID CASES: 20,452 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 18,394

By

Published : Aug 13, 2021, 6:01 PM IST

Updated : Aug 13, 2021, 6:55 PM IST

11:23 August 13

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 20,452 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, തൃശൂര്‍ 2384, എറണാകുളം 2388, പാലക്കാട് 1930, കൊല്ലം 1378, കണ്ണൂര്‍ 1472, ആലപ്പുഴ 998, കോട്ടയം 1032, തിരുവനന്തപുരം 1070, വയനാട് 547, പത്തനംതിട്ട 719, ഇടുക്കി 498, കാസര്‍കോട് 600 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,50 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 2961, കോഴിക്കോട് 2396, തൃശൂര്‍ 2358, എറണാകുളം 2334, പാലക്കാട് 1319, കൊല്ലം 1370, കണ്ണൂര്‍ 1390, ആലപ്പുഴ 968, കോട്ടയം 963, തിരുവനന്തപുരം 967, വയനാട് 531, പത്തനംതിട്ട 693, ഇടുക്കി 489, കാസര്‍കോട് 589 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി

101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 852, കൊല്ലം 947, പത്തനംതിട്ട 426, ആലപ്പുഴ 1165, കോട്ടയം 957, ഇടുക്കി 179, എറണാകുളം 2103, തൃശൂര്‍ 2679, പാലക്കാട് 1608, മലപ്പുറം 2167, കോഴിക്കോട് 1772, വയനാട് 280, കണ്ണൂര്‍ 1003, കാസര്‍കോട് 718 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്. ഇതോടെ 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,53,174 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Also Read: പി.എസ്.സി റാങ്ക്‌ രീതി; പരിഷ്‌കരണം ആലോചനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി  4,90,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2364 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ലുഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

Last Updated : Aug 13, 2021, 6:55 PM IST

ABOUT THE AUTHOR

...view details