തിരുവനന്തപുരം: സംസ്ഥാനത്ത് 15 പുതിയ കൊവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് -5, കണ്ണൂര്‍ -4, മലപ്പുറം -2, കോഴിക്കോട് -2, എറണാകുളം -2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 67ആയി. ഇതില്‍ മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 64പേര്‍ ചികിത്സയില്‍. ഇതില്‍ ഏഴ് പേര്‍ വിദേശികളാണ്. ആറ് യു.കെ സ്വദേശികളും ഒരു ഇറ്റലികാരനുമാണ് ആശുപത്രിയിലുള്ളത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് 19 - covid 19
![കേരളത്തില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് 19 കൊവിഡ് 19 കൊവിഡ് 19 കേരളം covid 19 covid 19 kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6505108-thumbnail-3x2-qw.jpg)
16:44 March 22
സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 67 ആയി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു. 9,776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4,035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2,744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കേരളത്തിൽ കൊവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ല. സംസ്ഥാനത്തിനെ പ്ലാൻ സിയിലേക്ക് കണ്ട് ജാഗ്രത പുലർത്തുമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. അതിനായി നാലായിരത്തിലധികം ആരോഗ്യ പ്രവർത്തകരെ അധികമായി വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ സർക്കാർ നടത്തുന്ന കൊവിഡ് മുൻ കരുതൽ പദ്ധതികൾ അട്ടിമറിക്കാൻ വിദേശത്ത് നിന്ന് എത്തിയ ചെറിയ ശതമാനം ആളുകൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
കൊവിഡ് 19 റിപ്പോർട്ട് ചെയ്‌ത സംസ്ഥാനത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കർഫ്യു ഒമ്പത് മണിക്ക് അവസാനിച്ച ശേഷവും കേരളത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. ആവശ്യമില്ലാതെ കൂട്ടം കൂടാതെ ജനങ്ങൾ അതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.