തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായത് 33675 കോടിയുടെ നഷ്‌ടമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിസന്ധി പരിഹരിക്കാൻ തദ്ദേശീയ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരോ പഞ്ചായത്തിലും ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് പദ്ധതി ആരംഭിക്കും.
കൊവിഡ് പ്രതിസന്ധി ; ടൂറിസം മേഖലയിൽ 33675 കോടിയുടെ നഷ്‌ടം - പി എ മുഹമ്മദ് റിയാസ്
പ്രതിസന്ധി പരിഹരിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. കൂടാതെ ഒരോ പഞ്ചായത്തിലും ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് പദ്ധതി ആരംഭിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി.
ടൂറിസം മേഖലയിൽ 33675 കോടിയുടെ നഷ്‌ടം: പി എ മുഹമ്മദ് റിയാസ്
പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ജൂലൈ 15നു മുമ്പ് പൂർണമായും വാക്‌സിനേഷൻ നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം മന്ത്രി സഭയിൽ വ്യക്തമാക്കി.
Also Read:ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കും
Last Updated : Jun 10, 2021, 12:52 PM IST