കേരളം

kerala

ETV Bharat / state

കൊവിഡ് 19; കേരളത്തില്‍ ട്രെയിനുകൾക്ക് നിയന്ത്രണം - daily services

മാർച്ച് 20 മുതല്‍ 31 വരെയാണ് ട്രെയിൻ സര്‍വ്വീസുകള്‍ റദ്ദാക്കിയത്

കൊവിഡ് 19  പ്രതിദിന സര്‍വ്വീസ്  10 സർവീസുകൾ റദ്ദാക്കി  covid 19  10 services  daily services  canceled
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രതിദിന സര്‍വ്വീസുകള്‍ ഉൾപ്പെടെ 10 സർവീസുകൾ റദ്ദാക്കി

By

Published : Mar 19, 2020, 8:28 PM IST

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലോടുന്ന പ്രതിദിന ട്രെയിനുകളുള്‍പ്പെടെ 10 സര്‍വ്വീസുകള്‍ കൂടി റെയില്‍വേ റദ്ദാക്കി. മാർച്ച് 20 മുതല്‍ 31 വരെയാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) മംഗലുരു സെന്‍ട്രല്‍ -കോയമ്പത്തൂര്‍ ഇന്‍റർസിറ്റി എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) ലോകമാന്യതിലക് -എറണാകുളം തുരന്തോ എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. എട്ട് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

ABOUT THE AUTHOR

...view details