തിരുവനന്തപുരം:പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയ്‌ക്ക് എട്ട് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് (29) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും പിഴ തുക ഇരയ്ക്ക് നൽകണമെന്നും ജഡ്‌ജി ആര്‍ സുദർശൻ ഉത്തരവിട്ടു.
2013 മെയ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനം നൽകി പ്രതി ഒമ്പതാം ക്ലാസുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരന്‍റെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇവിടെ വച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തു.