തിരുവനന്തപുരം:പൊലീസ് തലപ്പത്തെ അഴിമതിയില്‍ വിശദീകരണമാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവനന്തപുരം വിജിലൻസ് കോടതി നോട്ടീസയച്ചു. സിഎജി റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികളില്‍ ഈ മാസം 19ന് സര്‍ക്കാര്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസിലെ അഴിമതി; സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നോട്ടീസ് - തിരുവനന്തപുരം വിജിലന്‍സ് കോടതി
സിഎജി റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികൾ ഫെബ്രുവരി 19ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കണം
പൊലീസിലെ അഴിമതി സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നോട്ടീസ്
പൊലീസ് നവീകരണത്തിനായി ഫണ്ട് വകമാറ്റിയതും പൊലീസ് വാഹനങ്ങള്‍ വാങ്ങിയതുമുള്‍പ്പെടെയുള്ള വിവരങ്ങളാണ് സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വെടിയുണ്ടകള്‍ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Last Updated : Feb 17, 2020, 12:56 PM IST