കേരളം

kerala

ETV Bharat / state

കണ്ണൂര്‍ വി.സി നിയമനം; മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും - വൈസ് ചാൻസലർ

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

petition to file case against CM  Kannur VC Appointment  Kannur  Chief Minister  Pinarayi Vijayan  Vice chancellor  കണ്ണൂര്‍  മുഖ്യമന്ത്രി  മുഖ്യമന്ത്രിക്കെതിരെ കേസ്  ഹര്‍ജി  കോടതി  അഴിമതി നിരോധന നിയമ പ്രകാരം  അഴിമതി  തിരുവനന്തപുരം  ഗോപിനാഥ് രവീന്ദ്രനെ  വൈസ് ചാൻസലർ  സർക്കാർ
കണ്ണൂര്‍ വി.സി നിയമനം; മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

By

Published : Oct 22, 2022, 3:37 PM IST

Updated : Oct 22, 2022, 5:38 PM IST

തിരുവനന്തപുരം:കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുക. കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശുപാർശ ചെയ്‌തിട്ടാണെന്നും ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നുമാണ് ഹർജിയിലെ ആരോപണം.

അതേസമയം ആരോപണം അല്ലാതെ തെളിവുകൾ ഹാജരാക്കാൻ കഴിയുമോ എന്ന് കോടതി പരാതികാരനോട് ആരാഞ്ഞിരുന്നു. ഹൈക്കോടതി പോലും തള്ളിയ പരാതിക്ക് എന്ത് പ്രസക്തിയാണുള്ളത് എന്നാണ് സർക്കാർ നിലപാട്.

Last Updated : Oct 22, 2022, 5:38 PM IST

ABOUT THE AUTHOR

...view details