കേരളം

kerala

ETV Bharat / state

അധ്യാപകന്‍ തൊട്ടത് ബാഡ് ടച്ച് ആണെന്ന് വിദ്യാര്‍ഥി ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആജ് സുദർശനാണ് സ്‌കൂളിലെ സംഗീത അധ്യാപകനായ ജോമോന്‍റെ ജാമ്യാപേക്ഷ തള്ളിയത്

court denied teacher bail application  student statement about teacher  teacher touch was bad  bad touch  teacher jomon  pocso  teacher abusing student  latest news in trivandrum  latest news today  sexual abuse  അദ്ധ്യാപകൻ തന്നെ തൊട്ടതു ബാഡ് ടച്ച്  ബാഡ് ടച്ച്  പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി  സംഗീത അധ്യാപകനായ ജോമോന്‍  പോക്‌സോ  വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുക  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അധ്യാപകന്‍ തന്നെ തൊട്ടതു ബാഡ് ടച്ച് ആണെന്ന് വിദ്യാര്‍ഥി; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

By

Published : Feb 25, 2023, 10:52 PM IST

തിരുവനന്തപുരം :തന്നെ തൊട്ടത് ബാഡ് ടച്ച് ആണെന്ന സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആജ് സുദർശനാണ് അധ്യാപകന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സ്‌കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് കേസിലെ പ്രതി.

പ്രതി പല തവണ തന്‍റെ ശരീരഭാഗങ്ങളിൽ തൊട്ടിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. പല തവണ ഇതാവർത്തിച്ചത് ബാഡ് ടച്ചാണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്റൂമിന്‍റെ പുറത്തുവച്ച് കാണുമ്പോഴൊക്കെ ഇഷ്‌ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അധ്യാപകന്‍ പറഞ്ഞിട്ടുണ്ടെന്ന് വിദ്യാര്‍ഥിനി പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10ന് അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. താൻ നിരപരാധി ആണെന്നും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യപേക്ഷ നൽകിയത്. എന്നാൽ, അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ല എന്ന് ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ കോടതിയിൽ പറഞ്ഞു.

പ്രതിക്കെതിരെ മറ്റൊരു വിദ്യാർഥിനി കൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളി. മാതൃകയാകേണ്ട അധ്യാപകന്‍റെ പ്രവർത്തി ന്യായീകരിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു വിദ്യാർഥിനിയുടെ പരാതിയിലും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details