കേരളം

kerala

ETV Bharat / state

23 വയസിനിടെ 14 ക്രിമിനല്‍ കേസ് ; വ്യവസ്ഥകള്‍ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കി കോടതി - ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി

പ്രതി ജാമ്യത്തില്‍ തുടർന്നാൽ പൊതുസമൂഹത്തിൻ്റെ സമാധാന അന്തരീക്ഷം തകരുമെന്ന് പ്രോസിക്യൂഷൻ

court canceled bail accused  violated the bail conditions court canceled bail  ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി  പുത്തൻവീട്ടിൽ വിഷ്ണു എന്ന തംബുരു
23 വയസിനിടെ 14 ക്രിമിനല്‍ കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി

By

Published : Mar 24, 2022, 10:33 PM IST

തിരുവനന്തപുരം: 23 വയസിനിടെ മയക്കുമരുന്ന് കുറ്റമടക്കം 14 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. പുതുക്കുറുച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ വിഷ്ണു എന്ന തംബുരുവിൻ്റെ ജാമ്യമാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.എൻ.അജിത്കുമാർ റദ്ദാക്കിയത്.

കഠിനംകുളം സ്വദേശി ബാബുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പൊലീസ് വിഷ്ണുവിനെതിരെ കേസ് എടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി അതേ കേസിലെ സാക്ഷി ബൈജുവിൻ്റെ സഹോദരി മോളിയുടെ വീട് അടിച്ചുതകർത്ത ശേഷം ബൈജുവിൻ്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കഠിനംകുളം പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീടുകയറി ആക്രമണം നടത്തിയതിനെ തുടർന്നാണ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതിയുടെ ജാമ്യം തുടർന്നാൽ പൊതു സമൂഹത്തിൻ്റെ സമാധാന അന്തരീക്ഷം തകരുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം ജില്ല ജയിലിലേക്ക് റിമാന്‍ഡ് ചെയ്‌തു.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബസില്‍ അപമാനിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ

ഏപ്രിൽ 30 മുതൽ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, അഡ്വ.രാഖി.അർ.കെ, അഡ്വ. ദേവിക അനിൽ എന്നിവർ ഹാജരായി. കഠിനംകുളം സർക്കിൾ ഇൻസ്പെക്ടർ എ അൻസാരിയാണ് കോടതി മുമ്പാകെ പ്രതിക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details