തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പള്ളിക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊച്ചാലുംമൂട് സ്വദേശി പ്രഭാകരക്കുറുപ്പ്, ഭാര്യ കുമാരി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പനപ്പാംകുന്ന് സ്വദേശി ശശിധരന്‍നായരാണ് ആക്രമണം നടത്തിയത്.
സാമ്പത്തിക തർക്കം; ദമ്പതികളെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു - തിരുവനന്തപുരം ഏറ്റവുെ പുതിയ വാര്‍ത്ത
തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പനപ്പാംകുന്ന് സ്വദേശി ശശിധരന്‍നായരാണ് ആക്രമണം നടത്തിയത്.
സാമ്പത്തിക തര്‍ക്കം; തിരുവനന്തപുരത്ത് ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
ദമ്പതികളെ വീട്ടില്‍ കയറി കമ്പി വടികൊണ്ട് തലയ്ക്കടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പൊള്ളലേറ്റ് ദമ്പതികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ പൊളളലേറ്റ ശശിധരനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.