കേരളം

kerala

ETV Bharat / state

കള്ളനോട്ട് സംഘത്തിലെ പ്രധാനി പിടിയിൽ - പൊലീസ്

കർണാടകയിലെ അൽടൂരിൽ നിന്നെത്തിയ പൊലീസ് മാരായമുട്ടം പൊലീസിന്‍റെ സഹായത്തോടുകൂടി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

counterfeit  Marayamuttam  കള്ളനോട്ട് നിർമാണം  മംഗലാപുരം  പൊലീസ്  Police
കള്ളനോട്ട് സംഘത്തിലെ പ്രധാനി പിടിയിൽ

By

Published : Nov 23, 2020, 8:22 PM IST

തിരുവനന്തപുരം: കള്ളനോട്ട് നിർമിക്കുന്ന സംഘത്തിലെ പ്രധാനി മാരായമുട്ടത്ത് പിടിയിലായി. വടകര ഉറ്റിച്ചൽ കോണം കോളനിയിൽ സൈമൺ 59 ആണ് പിടിയിലായത്. കർണാടകയിലെ മംഗലാപുരത്ത് വ്യാപാരിയായിരുന്ന ഇയാൾ കള്ളനോട്ട് അച്ചടിച്ച് വിൽപന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു. കർണാടകയിലെ അൽടൂരിൽ നിന്നെത്തിയ പൊലീസ് മാരായമുട്ടം പൊലീസിന്‍റെ സഹായത്തോടുകൂടി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും നോട്ട് നിർമിക്കാനുള്ള പ്രിന്‍ററും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കർണാടകയിലേക്ക് കൊണ്ടുപോയി.

ABOUT THE AUTHOR

...view details