കേരളം

kerala

ETV Bharat / state

കുട്ടികളിലെ മാനസിക സംഘർഷം; കൗൺസിലിങ് സംഘത്തെ സജ്ജമാക്കി മേയർ കെ ശ്രീകുമാർ - counselling for teenagers

കുട്ടികളിൽ സമ്മർദ്ദവും ആത്മഹത്യാ പ്രവണണതയും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

തിരുവനന്തപുരം  ലോക്ക് ഡൗൺ  മേയർ കെ ശ്രീകുമാർ  counselling for teenagers  Mayor K Sreekumar
കുട്ടികളിലെ മാനസിക സംഘർഷങ്ങൾ പരിഹരിക്കുന്നതിന് കൗൺസലിംഗ് സംഘത്തെ സജ്ജമാക്കി മേയർ കെ ശ്രീകുമാർ

By

Published : Jul 11, 2020, 1:39 PM IST

Updated : Jul 11, 2020, 1:50 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് തിരുവനന്തപുരം നഗരത്തിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക സംഘർഷങ്ങൾ പരിഹരിക്കുന്നതിന് കൗൺസലിംഗ് സംഘത്തെ സജ്ജമാക്കിയതായി മേയർ കെ ശ്രീകുമാർ അറിയിച്ചു. കുട്ടികളിൽ സമ്മർദ്ദവും ആത്മഹത്യാ പ്രവണണതയും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ വിദഗ്ധർ അടങ്ങുന്ന സംഘമാണ് കുട്ടികൾക്ക് കൗൺസിലിംഗ് നൽകുക. ഫോൺ, വിഡീയോ കോൾ സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കും. സഹായം ആവശ്യമുള്ളവർക്ക് 8590036770 എന്ന നമ്പറിലേക്ക് വിളിക്കാം.

Last Updated : Jul 11, 2020, 1:50 PM IST

ABOUT THE AUTHOR

...view details