തിരുവനന്തപുരം :കോട്ടണ്‍ഹില്ലിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അഞ്ചാം ക്ലാസുകാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്‌തതുമായ സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ (ഡി.ഡി.ഇ) ഇന്ന് (ജൂലൈ 27) റിപ്പോര്‍ട്ട് നല്‍കും. ചൊവ്വാഴ്‌ച സ്‌കൂളിലെത്തി വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ പരാതിക്കാരുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ ഹെഡ്‌മാസ്റ്ററുടെ വീഴ്‌ച ശരിവയ്ക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കാത്ത പശ്ചാത്തലത്തില്‍ ചൊവ്വാഴ്‌ച വൈകിട്ടുവരെയും അഞ്ചാം ക്ലാസുകാരായ കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിനുമുന്നില്‍ പ്രതിഷേധവുമായി തുടര്‍ന്നു.