തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കെതിരെ ഇന്ന് തീരദേശ ഹർത്താൽ. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ രാജി വയ്‌ക്കുക, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യമേഖലാ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹർത്താൽ - hartal
മത്സ്യമേഖലാ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹർത്താൽ
രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോകില്ലെന്ന് അറിയിച്ചിട്ടുണ്ട്. യു.ഡി.എഫും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇടപാടുമായി ബന്ധപ്പെട്ട വിവിധ കരാറുകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ ഹർത്താലിനെ പിന്തുണയ്‌ക്കുന്നില്ലെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി അറിയിച്ചു.