തിരുവനന്തപുരം:സഞ്ചാരികളുടെ ഇഷ്‌ട ട്രക്കിങ് കേന്ദ്രമായ കല്ലാറിലെ ഇക്കോ ടൂറിസം കേന്ദ്രം അഴിമതിയുടെ നടത്തിപ്പ് കേന്ദ്രമായി മാറിയെന്ന് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ (എപിസിസിഎഫ്) റിപ്പോർട്ട്. ഇതിന് ചുക്കാൻ പിടിച്ച കല്ലാര്‍ ഇക്കോ ടൂറിസം സെക്രട്ടറി റോഷിണി ജി.എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) വനം വകുപ്പ് എപിസിസിഎഫ് നിര്‍ദേശം നല്‍കി.
സെക്രട്ടറിക്കെതിരെ വൻ അഴിമതി ആരോപണം
കൊവിഡ് മഹാമാരിക്ക് മുന്‍പ് പ്രതിദിനം ലക്ഷങ്ങളുടെ വരുമാനമാണ് കല്ലാര്‍ ഇക്കോ ടൂറിസം നേടിയിരുന്നത്. എന്നാൽ സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ റോഷിണി നിര്‍മാണ പ്രവര്‍ത്തനങ്ങളിലടക്കം വന്‍ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം അന്വേഷിച്ച പുനലൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ശുപാര്‍ശ. സെക്രട്ടറി റോഷിണിക്കെതിരായി ഉയര്‍ന്ന 30 ആരോപണങ്ങളില്‍ ഒമ്പത് ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായി നടപടി ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന കണ്ടെത്തലുകള്‍ ചുവടെ ചേർക്കുന്നു:
1.കല്ലാര്‍ ഇക്കോ ടൂറിസം സെന്‍ററിലെ മരാമത്ത് പണികള്‍ ടെന്‍റര്‍ നടപടികള്‍ റദ്ദാക്കി കല്ലാര്‍ വനസംരക്ഷണ സമിതിയെ ചുമതലപ്പെടുത്തിയതായി രേഖകളുണ്ടാക്കി ഈ പണികള്‍ റോഷിണി സ്വന്തം കയ്യില്‍ നിന്ന് മുന്‍കൂറായി പണം ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ശേഷം ബില്ലുകള്‍ മാറിയെടുത്തു.