തിരുവനന്തപുരം :നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാനുള്ള ഇടപെടലുമായി സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിന്‍റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റില്‍ യോഗം ചേരും. യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകും.
നിയമനക്കത്ത് വിവാദം : പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍, പ്രതിപക്ഷ പ്രതിനിധികളുമായി മന്ത്രിയുടെ ചര്‍ച്ച ഇന്ന് - കോൺഗ്രസ്
നഗരസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ നേതാക്കളെയാണ് മന്ത്രി എം ബി രാജേഷ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്
എംബി രാജേഷ്
കത്ത് വിവാദത്തില്‍ സമരം ചെയ്യുന്ന ജില്ല നേതാക്കളുമായാണ് ചര്‍ച്ച. നഗരസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ നേതാക്കളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അതേസമയം മന്ത്രിയുമായി യോഗം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
നഗരസഭയിലേക്ക് ബിജെപി മാർച്ച് നടത്തും. ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ധർണയും തുടരുകയാണ്.