തിരുവനന്തപുരം : നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ. പ്രതിപക്ഷ പ്രതിനിധികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചത്.
നിയമനക്കത്ത് വിവാദം : പ്രതിപക്ഷ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് മന്ത്രി എംബി രാജേഷ് - തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്
തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് സെക്രട്ടേറിയറ്റിൽ വച്ചാണ് ചർച്ച. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രതിപക്ഷ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചത്
സമരം ചെയ്യുന്ന ജില്ല നേതാക്കളുമായി മന്ത്രി എം ബി രാജേഷ് തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് സെക്രട്ടേറിയറ്റിൽ വച്ച് ചർച്ച നടത്തും. കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ നാളുകളായി നഗരസഭയ്ക്ക് മുന്നിൽ വൻ പ്രതിഷേധമാണ് നടത്തിവരുന്നത്. പ്രതിപക്ഷ സമരം പലപ്പോഴും സംഘർഷത്തിൽ വരെ കലാശിച്ചിരുന്നു.
നിയമനക്കത്ത് കേസിൽ വിജിലൻസ് കേസ് അന്വേഷണം അവസാനിപ്പിച്ചത് ആരോപണ വിധേയരെ രക്ഷിക്കാൻ ആണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഷയത്തിൽ പ്രതിപക്ഷസമരം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.