തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം രാത്രി 8 മണി വരെയാക്കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ക്ലിനിക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തി സമയമാണ് രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കുന്നത്. ഇതോടെ 12 മണിക്കൂറും ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സേവനം ലഭ്യമാകും.
തലസ്ഥാനത്ത് സർക്കാർ ആശുപത്രികളുടെ പ്രവര്‍ത്തനം രാത്രി 8 വരെയാകും - thiruvananthapuram corporation hospitals working hours extended to 12 hours
പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ക്ലിനിക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തി സമയമാണ് രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കുന്നത്.
നിലവില്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളും രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകള്‍ ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 6 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി 12 മണിക്കൂറായി പുനക്രമീകരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ 2 താലൂക്ക് ആശുപത്രികള്‍, 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 14 അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകള്‍, 2 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ 1 ക്ലിനിക്ക് എന്നിവയാണുള്ളത്.
ഈ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെല്ലാം പുതിയ സമയക്രമം ബാധകമാകും.