തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതിൽ ഏഴ് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രികളിൽ കഴിയുന്നത്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.
കൊറോണ വൈറസ്; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍
മുൻകരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണമെന്ന് ആരോഗ്യ വകുപ്പ്
കൊറോണ വൈറസ്: കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍
മുൻകരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 109 പേർ ചൈനയിൽ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. വൂഹാൻ സർവകലാശാലയിലെ രണ്ട് വിദ്യാർഥികളും മടങ്ങിയെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു. മുൻകരുതലിന്‍റെ ഭാഗമായി 28 ദിവസം ഇവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.