പെരിയാർ കടുവ സങ്കേതം അടച്ചു - പെരിയാർ കടുവ സങ്കേതം അടച്ചു
ഇടുക്കിയിലെ എല്ലാ ഇക്കോ-ടൂറിസം പ്രവർത്തനങ്ങളും നിർത്തലാക്കിയതായി ഭരണകൂടം അറിയിച്ചു
![പെരിയാർ കടുവ സങ്കേതം അടച്ചു Coronavirus Covid-19 Periyar Tiger Reserve Coronavirus: Kerala tiger reserve closed for tourists പെരിയാർ കടുവ സങ്കേതം അടച്ചു പെരിയാർ കടുവ സങ്കേതം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6365477-thumbnail-3x2-kerala22.jpg)
പെരിയാർ
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നതിന്‍റെ ഭാഗമായി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരിയാർ കടുവ സങ്കേതം അടച്ചു. മാർച്ച് 31 വരെ അടച്ചിടൽ തുടരും. ഇടുക്കിയിലും മൂന്നാറിലും ഹോട്ടലുകളിൽ ബുക്കിങുകൾ നിർത്തലാക്കി. ഇടുക്കിയിലെ എല്ലാ ഇക്കോ-ടൂറിസം പ്രവർത്തനങ്ങളും നിർത്തലാക്കണമെന്ന് ഭരണകൂടം നിർദേശിച്ചു. സംസ്ഥാന സർക്കാരിന്‍റെ നിർദേശങ്ങൾ കർശനമായി സ്വീകരിക്കേണ്ടതുണ്ടെന്ന് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്‌ടർ ശിൽപ വി. കുമാർ അറിയിച്ചു.