കേരളം

kerala

ETV Bharat / state

കൊറോണ ബാധ; പരിശോധന ഫലത്തിൽ കേരളത്തിന് ആശ്വാസം - thiruvananthapuram

കേരളത്തിൽ ആർക്കും കൊറോണ ബാധ സ്ഥീരികരിച്ചിട്ടില്ലെന്ന് കേന്ദ്ര സംഘത്തിന്‍റെ പരിശോധന ഫലം പുറത്തുവന്നു.

കൊറോണ ബാധ  കേരളത്തിന് ആശ്വാസം  കൊറോണ  കേന്ദ്ര സംഘം  തിരുവനന്തപുരം  Coronavirus disease;  Coronavirus  thiruvananthapuram  Kerala is relieved
കൊറോണ ബാധ; പരിശോധനാ ഫലത്തിൽ കേരളത്തിന് ആശ്വാസം

By

Published : Jan 28, 2020, 4:24 PM IST

തിരുവനന്തപുരം: കേരളത്തിൽ ആർക്കും കൊറോണ ബാധ സ്ഥീരികരിച്ചിട്ടില്ലെന്ന് കേന്ദ്ര സംഘം. പരിശോധാനാ ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സംഘം അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംഘം കൂടിക്കാഴ്‌ച നടത്തി. കൊച്ചിയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്.

കൊറോണ ബാധ; പരിശോധനാ ഫലത്തിൽ കേരളത്തിന് ആശ്വാസം

ഡൽഹി ലേഡി ഹാർഡിങ്ങ് മെഡിക്കൽ കോളേജിലെ ഡോ. പുഷ്പേന്ദ്രകുമാർ വർമ, ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിലെ ഡോ. രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ഷൗക്കത്തലി എന്നിവരാണ് സംഘത്തിലുള്ളത്. കൊറോണ വൈറസിനെതിരെയുള്ള സംസ്ഥാനത്തെ മുന്നൊരുക്കങ്ങളിൽ സംഘം സംതൃപ്‌തി രേഖപ്പെടുത്തി.

അതേസമയം, കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന ശക്തമാക്കി. അന്താരാഷ്ട്ര ടെർമിനലിൽ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കും. നിലവിൽ 436 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ അഞ്ച് പേർ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details