തിരുവനന്തപുരം: കോറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഏഴ് പേർ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 197 പേരാണ് ഇന്ന് പുതിയതായി നിരീക്ഷണത്തിലുള്ളത്. പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 10 സാമ്പിളുകളിൽ ആറ് എണ്ണത്തിന്‍റ് പരിശോധന ഫലം നെഗറ്റീവാണ്.
കോറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 633 പേരെന്ന് ആരോഗ്യമന്ത്രി
ഏഴ് പേർ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 197 പേരാണ് ഇന്ന് പുതിയതായി നിരീക്ഷണത്തിലുള്ളത്. പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 10 സാമ്പിളുകളിൽ ആറ് എണ്ണത്തിന്‍റെ പരിശോധന ഫലം നെഗറ്റീവാണ്.
ഇനി നാല് പേരുടെ കൂടി പരിശോധന ഫലമാണ് ലഭിക്കാനുള്ളത്. ഇതും നെഗറ്റീവ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ കരുതൽ വേണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ ഉറപ്പായും ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.