തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ 3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്‌പദമായവരുടെ 330 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കൊറോണ വൈറസ്; സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍ - എന്‍.ഐ.വി.
3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്
![കൊറോണ വൈറസ്; സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍ കൊറോണ വൈറസ് corona virus kerala corona virus കേരള കൊറോണ വൈറസ് തിരുവനന്തപുരം thiruvanthapuram health department എന്‍.ഐ.വി. അരോഗ്യവകുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6006249-727-6006249-1581169857652.jpg)
കൊറോണ വൈറസ് സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അരോഗ്യവകുപ്പ് അറിയിച്ചു. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ഇവരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കേരളത്തിലുള്ള 70 പേരില്‍ 66 പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ഒരു പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.