തിരുവനന്തപുരം : കൊവിഡിന് കരുതല്‍ ഡോസായി ഇനിമുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാം.
നേരത്തെ ഏത് വാക്‌സിനാണോ എടുത്തത് അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. പ്രസ്‌തുത നയത്തിലാണ് നിലവില്‍ മാറ്റം വരുത്തിയത്. കൊവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തും ഇതനുസരിച്ചുള്ള ക്രമീകരണം നടത്തി.