തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ജെയ്‌സലിന് എതിരെയാണ് കേസെടുത്തത്. കൈക്കൂലി കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ജയ്‌സല്‍.
പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൊലീസുകാരനെതിരെ കേസ് - POCSO
തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ജെയ്‌സലിന് എതിരെയാണ് കേസെടുത്തത്. പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനായി അയാളുടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയത്.
പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനായി അയാളുടെ വീട്ടിലെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയായിരുന്നു എന്ന് പ്രതി കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇയാള്‍ പീഡനവിവരം പറഞ്ഞത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി യുവാവ് പരാതി കൊടുക്കുകയും ചെയ്‌തു. തുടര്‍ന്നാണ് പൊലീസുകാരനെതിരെ കേസെടുത്തത്. പീഡനത്തിന് ശേഷം തന്‍റെ പേരിലുള്ള പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും യുവാവ് പറഞ്ഞു.