തിരുവനന്തപുരം: സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ ദുരീകരിച്ച് ശാസ്ത്രീയ ചിന്താഗതി വളർത്തുന്നതിനാണ് സൂര്യഗ്രഹണം വീക്ഷിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ സംവിധാനം ഒരുക്കിയതെന്ന് മുഖ്യ സംഘാടകരായ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ കൺവീനർ ഡോ.പി.പി.രാജീവൻ.
അന്ധവിശ്വാസങ്ങളെ ദുരീകരിച്ച് ശാസ്ത്രീയ ചിന്താഗതി വളർത്തുമെന്ന് ഡോ.പി.പി.രാജീവൻ - ഡോ.പി.പി.രാജീവൻ
സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമുള്ള പ്രചാരണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും പി.പി.രാജീവൻ
സൂര്യഗ്രഹണം
വലയ സൂര്യഗ്രഹണം അപൂർവ പ്രതിഭാസമാണ്. ഗ്രഹണം എന്നത് ഒരു നിഴൽ വിസ്‌മയമാണ്. ഈ സമയത്ത് പുറത്തിറങ്ങരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമുള്ള പ്രചാരണം വസ്‌തുതാ വിരുദ്ധമാണ്. ഗ്രഹണ സമയത്ത് ഭൂമിയിൽ കൂടുതൽ അൾട്രാവയലറ്റ് രശ്‌മികൾ പതിക്കുമെന്ന വാദത്തിനും അടിസ്ഥാനമില്ലെന്ന് പി.പി.രാജീവൻ ഇടിവി ഭാരതിനോട് പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയും ചേർന്നാണ് തലസ്ഥാനത്ത് ഗ്രഹണം വീക്ഷിക്കാൻ വിപുലമായ സൗകര്യം ഒരുക്കിയത്.