തിരുവനന്തപുരം: ബി.ജെ.പി നേതാവിനെ ഗവണ്‍മെന്‍റ് പ്ലീഡറായി നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ബി.ജെ.പിയുടെ ഇടുക്കി ജില്ല നേതാവായ പി.കെ മനോജ് കുമാറിനെയാണ് ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ സര്‍ക്കാര്‍ പ്ലീഡര്‍ എന്നീ പദവികളില്‍ നിയമിച്ചത്. ജൂണ്‍ ഒന്‍പതിനായിരുന്നു നിയമനം.
ബി.ജെ.പി ജില്ലാ സെക്രട്ടറി, ഒബിസി മോര്‍ച്ചയുടെ ജില്ല ഭാരവാഹി എന്നീ ചുമതലകളും മനോജ് കുമാര്‍ വഹിച്ചിരുന്നു. സി.പി.എമ്മുകാരായ നിരവധി മുതിര്‍ന്ന അഭിഭാഷകരുള്ളപ്പോള്‍ ജില്ല നേതാക്കള്‍ ഇടപെട്ടാണ് ബി.ജെ.പി നോതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് എന്നായിരുന്നു വിമര്‍ശനം. കൂടാതെ ഇത്തരക്കാരെ നിയമിക്കുമ്പോള്‍ കോടതിയില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും വിമര്‍ശനമുണ്ട്.