തിരുവനന്തപുരം:റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാരിന്‍റെ സംരക്ഷണം. ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സർക്കാർ പുതുക്കിയിറക്കി. ഉദ്യോഗസ്ഥക്ക് എതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതെന്നാണ് തിരുത്തൽ വരുത്തിയത്.
മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് ശരിവച്ച് സർക്കാർ
വിവരാവകാശ നിയമപ്രകാരം മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകൾ നൽകിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരെ നടപടി.
മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് ശരിവച്ച് സർക്കാർ
മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിനെ തുടർന്നായിരുന്നു ശാലിനിക്ക് എതിരെ പ്രതികാര നടപടി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിന്‍റെ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ച് സർക്കാർ ഉത്തരവ് പുതുക്കിയിറക്കിയത്.
READ MORE:മരംമുറി കേസ്; ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിൽ പ്രതിഷേധം