തിരുവനന്തപുരം:കേരള സർവകലാശാല മാർക്ക്ദാന വിവാദത്തിൽ 24 പേരുടെ ബിരുദം പിൻവലിക്കാൻ തീരുമാനം. ഇതിനായി ചാൻസലറായ ഗവർണറോടും സെനറ്റിനോടും അനുമതി തേടാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. മോഡറേഷൻ ലഭിച്ച 112 വിദ്യാർഥികൾക്ക് പുന:പരീക്ഷ നടത്താനും തീരുമാനം. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
കേരള സർവകലാശാല മാർക്ക്ദാന വിവാദം; 24 പേരുടെ ബിരുദം പിൻവലിക്കും - kerala university
മോഡറേഷൻ ലഭിച്ച 112 വിദ്യാർഥികൾക്ക് പുന:പരീക്ഷ നടത്താനും സിൻഡിക്കേറ്റ് തീരുമാനം. സോഫ്റ്റ് വെയർ തകരാറാണ് മോഡറേഷനിൽ ക്രമക്കേടിന് കാരണമായതെന്ന സർവകലാശാല അന്വേഷണ സമിതിയുടെ കണ്ടെത്തൽ ശരിവച്ചാണ് നടപടി
കേരള സർവകലാശാല മാർക്ക്ദാന വിവാദം; 24 പേരുടെ ബിരുദം പിൻവലിക്കും
സോഫ്റ്റ് വെയർ തകരാറാണ് മോഡറേഷനിൽ ക്രമക്കേടിന് കാരണമായതെന്ന സർവകലാശാല അന്വേഷണ സമിതിയുടെ കണ്ടെത്തൽ ശരിവച്ചാണ് ബിരുദം പിൻവലിക്കാൻ തീരുമാനമായത്. അധികമായി കിട്ടിയ മാർക്ക് റദ്ദാക്കുന്നതിന് മുൻപ് കുട്ടികളെ ഹിയറിങിന് വിളിക്കാൻ തീരുമാനിച്ചതും ചട്ടവിരുദ്ധമാണെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. മോഡറേഷൻ ലഭിച്ച 112 വിദ്യാർഥികളുടെ വിവാദ പേപ്പറുകൾ റദ്ദാക്കും. എന്നാൽ ഇവർക്ക് ഫീസ് നൽകാതെ പരീക്ഷ നടത്തി ഫലം വേഗത്തിലാക്കാനാണ് സിൻഡിക്കേറ്റ് യോഗത്തിന്‍റെ നിർദേശം.