തിരുവനന്തപുരം : മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (24 Hours Control Room at Kerala House) ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്‍റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട് (Control room opened for Malayalis stuck in Israel). കേരളത്തിൽ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്‍റ് ഓഫീസർ ഷാജിമോൻ അറിയിച്ചു. ലിങ്ക്: https://keralahouse.kerala.gov.i/repatriation-of-keralites-from-israel
ഇവാക്വേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളി സംഘത്തിന്‍റെ സ്വീകരണത്തിനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്‍റ് കമ്മിഷണർ സൗരഭ് ജെയിൻ അറിയിച്ചു.
ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം (First flight from Israel to India) ഇന്ന് (13/10/2023) രാവിലെ (5.30) ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെത്തി. എഐ 1140 (AI 1140) നമ്പർ വിമാനത്തിൽ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തിയത്.