തിരുവനന്തപുരം : ക്യാമ്പസുകളിൽ ഓണാഘോഷത്തിന് നിയന്ത്രണം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. അത് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്ന് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം. പ്രളയം കഴിഞ്ഞ് വരുന്ന ഓണമെന്ന നിലയിൽ ആർഭാടങ്ങൾ ഒഴിവാക്കി പ്രളയബാധിതരെ സഹായിക്കാനാണ് ശ്രമിക്കേണ്ടത്. മാനവികതക്കും മനുഷ്യത്വത്തിനും പ്രളയബാധിതരെ സഹായിക്കാനുമൊക്കെയാണ് ഇത്തവണത്തെ ഓണാഘോഷത്തിൽ പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്യാമ്പസുകളിൽ ഓണാഘോഷത്തിന് നിയന്ത്രണം വേണമെന്ന് മന്ത്രി കെടി ജലീൽ
ക്യാമ്പസിലെ ഓണാഘോഷത്തെ സംബന്ധിച്ച് ഇറക്കിയ ഉത്തരവ് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണമെന്നും മന്ത്രി
ക്യാമ്പസുകളിൽ ഓണാഘോഷത്തിന് നിയന്ത്രണം വേണം : മന്ത്രി കെടി ജലീൽ
തിരുവനന്തപുരം പെരിങ്ങമല ഇക്ബാൽ കോളജിൽ ഓണാഘോഷത്തിനിടെ രണ്ടു പേരെ ജീപ്പ് ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
Last Updated : Sep 5, 2019, 1:21 PM IST