തിരുവനന്തപുരം: കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പെരുംതാന്നി വാര്‍ഡ്, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട എന്നീ വാര്‍ഡുകള്‍ കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര വാര്‍ഡ് എന്നിവിടങ്ങളെയാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.
കൊവിഡ് രോഗബാധ വര്‍ധിക്കുന്നു; തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍
കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും കലക്ടര്‍ ആറിയിച്ചു
കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും കലക്ടര്‍ ആറിയിച്ചു. അതേസമയം ചില പ്രദേശങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള ഉള്ളൂര്‍, ഞാണ്ടൂര്‍കോണം, പൗഡിക്കോണം, ചെറു വയ്ക്കല്‍ എന്നീ വാര്‍ഡുകളെയും പനവൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പനവൂര്‍, വാഴോട്, ആട്ടുകാല്‍, കോതകുളങ്ങര, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല എന്നിവിടങ്ങളെയും കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.